മൂടുപടമിട്ട ഹിന്ദുയിസം എന്നാണ് ഇന്ത്യൻ ദേശീയതയെ ഡോ.ബി.ആർ.അംബേദ്ക്കർ വിശേഷിപ്പിച്ചത്. ഈ തിരിച്ചറിവ് മൂലമാണ് അദ്ദേഹത്തിന് ദേശീയ പ്രസ്ഥാനത്തിന്റെ പ്രതിപക്ഷ സ്ഥാനത്തു നിലയുറപ്പിക്കാൻ കഴിഞ്ഞത്. ഈ കാര്യം ഓർമ്മിക്കുന്നത് 17/03/2018 ൽ തൃശൂരിൽ നടക്കുന്ന, എല്ലാത്തരം ഫാസിസങ്ങൾക്കും എതിരെയുള്ള ജനാധിപത്യ കൺവെൻഷന്റെ കുറിപ്പ് വായിച്ചതിനാലാണ്. ഇന്ത്യൻ ദേശീയതക്ക് സമാന്തരമായി കേരളത്തിൽ നിലനിൽക്കുന്നത് ഒരു “സാംസ്‌കാരിക സമന്യുയം” ആണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കേരളം ഭരിച്ചിരുന്ന, ഹിന്ദു രാജാക്കന്മാരുടെ മത വിശാലതയെ ആധാരമാക്കി എം.ജി.എസ്. നാരായണൻ ആണ് ഈ സങ്കല്പനം മുന്നോട്ടു വെച്ചെതെങ്കിലും, വളരെ മുൻപേ തന്നെ ഇത് പ്രമാണീകരിച്ചിരുന്നു. യഥാർത്ഥത്തിൽ, കേരളത്തിലെ ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം മതങ്ങളിലെ വരേണ്യർ തമ്മിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന ഐക്യത്തെയാണ് ഇങ്ങനെ കൊട്ടിഘോഷിക്കുന്നത്. ഇവിടെ കീഴ്ജാതികളും മതങ്ങളിലെ വരേണ്യരല്ലാത്തവരും പുറംതള്ളപ്പെടുമെന്നത് പറയേണ്ടതില്ലല്ലോ.

Top