മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി, താരരാഷ്ട്രീയത്തോടുള്ള അന്ധമായ വിധേയത്വത്തിനു പകരം തമിഴ് മക്കൾ പ്രത്യേകിച്ച് ,യുവജനങ്ങളും വിദ്യാർത്ഥികളും നവരാഷ്ട്രീയത്തിന്റെ വഴികൾ തേടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹികനീതിയ്ക്കു വേണ്ടിയും , പാരിസ്ഥിതിക സംരക്ഷണത്തിനും ഭരണകൂട പിന്തുണയോടെ നടത്തപ്പെടുന്ന കോർപ്പറേറ്റ് ചൂഷണത്തിനുമെതിരെ വിപുലമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ജല്ലിക്കെട്ട് സമരത്തിൽ ഒഴുകിയെത്തിയ ലക്ഷക്കണക്കിനാളുകളെ ഇനിയൊരിക്കലും ഭരണകൂടം വെച്ചുപൊറുപ്പിക്കില്ലായെന്നതിന്റെ സൂചനയാണ് തൂത്തുക്കുടിയിലെ ഭരണകൂട നരഹത്യ. പക്ഷേ, ഈ സൂചനയെ അതിജീവിക്കാനുള്ള കരുത്ത് ജനങ്ങൾക്കുണ്ടെന്ന് നാളെകളുടെ ചരിത്രം പറയും. തീർച്ച.

Top