മുസ്ലീങ്ങൾ പ്രതികളാകുന്ന ദലിത് പീഡന കേസുകളിൽ നിശബ്ദത വന്ന് മൂടുമെന്നൊന്നും തോന്നിയിട്ടില്ല. എന്നാൽ മറിച്ച് പ്രതികളോടുള്ള പ്രതിഷേധമെന്നോണം വലിയ അളവിൽ മുസ്ലീം വിരുദ്ധത നിറഞ്ഞൊഴുകാറുണ്ട്. അതിനെതിരായ എഴുത്തുകളും വരും. എന്നാൽ വർക്കലയിലെ അനന്തുവിന്റെ കൊലപാതകത്തെത്തുടർന്ന് അങ്ങനൊന്നും കാണാനായില്ല. അമിറുൾ മുതൽ ബിൻ ലാദൻ വരെയുള്ള ലിസ്റ്റൊന്നും ഇതുവരെ വന്നില്ല. അതാകാം ‘നിശബ്ദത’യായി തോന്നുന്നത്. വർക്കലയിൽ ഒരു വേടർ സമുദായ അംഗം കൊല്ലപ്പെട്ടാൽ ദലിത് ബോധങ്ങളെ അത് എത്രത്തോളമാണ് മുറിപ്പെടുത്തുക എന്ന ചോദ്യവും പ്രസക്തമാണെന്ന് ആ സ്ഥലത്തെ ക്കുറിച്ച് ധാരണയുള്ള ഒരാളെന്ന നിലയിൽ തോന്നുന്നു.