മുസ്ലിങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുക, നുണ പ്രചരിപ്പിക്കുക, അതു വഴി അവരെക്കുറിച്ച് ഭീതി ജനിപ്പിക്കുക എന്നതൊക്കെ സംഘ്പരിവാരത്തിന്‍റെ അജണ്ടകളില്‍ പെട്ടതാണ്. മുസ്ലിങ്ങളെക്കുറിച്ചാകുമ്പോള്‍ ഇത്തരം പ്രചാരണങ്ങള്‍ മലപ്പുറത്തെ ചുറ്റിപ്പറ്റിയാകുന്നത് സ്വാഭാവികം മാത്രം. മലപ്പുറത്തെക്കുറിച്ചോ മുസ്ലിമിനെക്കുറിച്ചോ മാത്രമല്ല, അവര്‍ക്ക് അനഭിമതനായ ആരെക്കുറിച്ചും അവര്‍ നുണ പ്രചരിപ്പിക്കും. നേതാക്കള്‍ വക ആരോപണങ്ങളുടെ കെട്ടഴിക്കും.