മുസ്ലിം പേരിലുള്ള ക്ഷമാപണ സാഹിത്യങ്ങൾക്ക് പഴയ മാർക്കറ്റ് ഇല്ലാത്തത് കൊണ്ട് പുതിയ ഒരു ശാഖാ വിന്യാസം കൂടി ഉണ്ടായിരിക്കയാണ്. അതാത് നാടുകളുടെ പേരിൽ അതാതു നാട്ടുകാർ തന്നെ മുൻകൈ എടുത്തു പ്രത്യേകം, പ്രത്യേകം മുസ്ലിം ക്ഷമാപണ സാഹിത്യം. പാനായികുളത്തുകാർക്ക് സിമി ക്യാമ്പിന്റെ പേരിൽ, മൂവാറ്റുപുഴക്കാർക്ക് കൈ വെട്ടിന്റെ പേരിൽ, കോഴിക്കോട്ടുകാർക്ക് ബസ് സ്റ്റാൻഡ് സ്ഫോടനം തുടങ്ങി ആടു മേക്കൽ, കാശ്മീർ റിക്രൂട്മെന്റ് കഥകൾ മുതൽ വാക്സിൻ തടഞ്ഞതും, ‘എന്നെ എന്റെ ഇക്ക രക്ഷിച്ചാൽ മതി’ എന്നു പറഞ്ഞ ഇത്തയുടെ കഥ വരെ വിഷയമാക്കാവുന്നതാണ്. അങ്ങിനെ ഓരോ നാടും പറയട്ടെ തങ്ങളുടെ അപ്പോളജെറ്റിക് മുസ്ലിം കഥകൾ.

Top