മുസ്ലിംജാതിയും മുസ്ലിങ്ങളിലെ ജാതിയും ———————————————- ഏകദേശം പത്തോ പന്ത്രണ്ടോ വര്‍ഷം മുന്‍പ് ലഖ്‌നൌവില്‍ വെച്ചാണ് ഡോ. നൂറിനെ കണ്ടുമുട്ടിയത്. ഒരു ജനാധിപത്യവേദിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട്. ഒരു ദളിത് മുസ്ലീം സംഘടനയുടെ നേതാവായാണ് അദ്ദേഹം വന്നത്. സംസാരത്തിനിടയില്‍ അദ്ദേഹം എന്നോട് കേരളത്തില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ എത്ര ജാതിയുണ്ടെന്നു ചോദിച്ചു. കേരളത്തില്‍ സാമൂഹ്യവിവേചനം നേരിടുന്ന ഒസ്സാന്‍ എന്ന ഒറ്റ ഗ്രൂപ്പേ ഉള്ളൂ എന്നായിരുന്നു എന്റെ മറുപടി. അദ്ദേഹം എതിര്‍ത്തു.