മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന അത്യന്തം ഹീനമായ ജാതീയാക്ഷേപത്തിനെതിരെ പ്രതികരിക്കാൻ ഏറ്റവും കൂടുതൽ മടികാണിക്കാൻ പോകുന്നത് അദ്ദേഹത്തിൻറെ പാർട്ടി തന്നെയാവും. മതേതരകുപ്പിയിൽ അവരൊളിച്ചുകടത്തുന്ന ഹിന്ദുഏകീകരണത്തിന്റെ വീഞ്ഞിൻറെ രസം കൊല്ലാൻ മതിയായൊരു കല്ലിൻചീളല്ലേ അത്തരമൊരു ജാതിവിരുദ്ധ വിമർശനം.