മാപ്പിള സ്വത്വം കിടക്കുന്നത് മമ്പുറത്തെ തങ്ങളിലോ റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണിയിലോ അല്ല, ഈ രണ്ട് സാധനങ്ങള്‍ പലയിടത്തും ഉണ്ട്. അത് കുഞ്ഞായിന്‍ മുസലിയാരുടെ കപ്പപ്പാട്ടിലാണ്. കടല്‍യാത്രയുടെയും കടല്‍യുദ്ധത്തിന്റെയും പാരമ്പര്യം ഇന്ത്യയിലെ മുസ്ലിങ്ങളില്‍ മാപ്പിളമാര്‍ക്കേയുള്ളൂ. മനുഷ്യശരീരത്തെ കപ്പലായും ജീവിതത്തെ കടല്‍യാത്രയായും സങ്കല്‍പ്പിക്കാന്‍ മാപ്പിളക്കെ കഴിയൂ. ഹിന്ദുക്കള്‍ക്ക് കടല്‍ കടന്നാല്‍ ജാതി പോകും. ഇത്രയും തമാശ പറഞ്ഞിട്ടും ആരും ചിരിച്ചില്ല. ഹംസക്കായുടെ മുഖത്തും ഗൌരവം. എല്ലാ തമാശയും ഏല്‍ക്കില്ല, അല്ലേ?