മാതൃഭൂമിയിലെ വക്ര ദൃഷ്ടിയിൽ, സ്ഥാനലബ്ധിയിൽ കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം കാണിച്ചതിന് ശേഷം കാണിക്കുന്നത്, എന്തോ കേൾക്കുമ്പോൾ ബോധം കെട്ട് വീഴുന്ന മായാവി യിലെ സലീം കുമാറിന്റെ സീനാണ്. എത്രയോ വട്ടം എം പിയായി ജയിച്ച ക്ലയിം ഉള്ള ഒരാളെയാണ്, അർഹിക്കാത്തതോ അപ്രതീക്ഷിതമോ ആയ എന്തോ കിട്ടി എന്ന മട്ടിൽ കോമാളിവൽക്കരിക്കുന്നത്.