മാതൃകാരക്ഷാപ്രവർത്തനം നടത്തി മനസ്സു കവർന്ന മത്സ്യതൊഴിലാളികൾക്ക്‌ ഉപഹാരവും പാരിതോഷികവും നൽകാൻ തീരുമാനിച്ച മുഖ്യമന്ത്രിക്കു നന്ദി. പക്ഷെ സർ, അവരെ മനുഷ്യരായി പരിഗണിക്കുകയും, വൻകിട മത്സ്യമുതലാളിമാരുടെ കൊള്ളയിനിന്ന് രക്ഷിച്ച്‌, സ്വന്തം അധ്വാനത്തിന്റെ ന്യായമായൊരംശമെങ്കിലും അവർക്കു നൽകും വിധം നിയമമുണ്ടാക്കി നരകതുല്യമായ ജീവിതത്തിൽ നിന്ന് അവരെ കരകയറ്റുകയുമാണു (അഥവാ, മനുഷ്യരായി ജീവിക്കാനുള്ള ഭരണഘടനാദത്തമായ മൗലികാവകാശം നിവർത്തിച്ചുകൊടുക്കലാണു) താങ്കൾക്ക്‌ / നമുക്ക്‌ അവർക്കായി നൽകാവുന്ന ഏറ്റവും വലിയ ഉപഹാരം!

Top