മഹല്ല് വിലക്ക് എന്ന വാക്ക് ഇത്ര കാലവും എത്ര അപരധ്വനിയോടെയാണെന്നോ നമ്മുടെ മതേതര പൊതുസമൂഹം പരിചരിച്ചിരുന്നത്. മഹല്ല് ഒരു സംഘടിത കൂട്ടായ്മയാണ്. അതിന് ഏതൊരു കൂട്ടായ്മയെയും പോലെ അതിലെ അംഗങ്ങൾ നിശ്ചയിക്കുന്ന ചിട്ടവട്ടങ്ങളുണ്ട്. മഹല്ലിന്റെ ധാരണകൾ അംഗീകരിക്കാത്തതിന്റെ പേരിൽ ഒരാളെ മഹല്ലിന്റെ പരിചരണങ്ങളിൽ നിന്ന് മാറ്റിനിറുത്തുന്നത് പൌരത്വനിഷേധത്തെക്കാൾ ഭീകരമായ മതതീവ്രവാദമായാണ് സെക്യുലർ ലിബറലുകൾ മനസ്സിലാക്കുന്നത്. ഒരാളുടെ മൃതദേഹം അയാളുടെ ഇഷ്ടപ്രകാരം മഹല്ല് ശ്മശാനത്തിൽ മറമാടുന്നതും മതതീവ്രവാദമാണെങ്കിൽ പിന്നെ എന്തു പറയാൻ.

Top