മലയാളം വാരികയിൽ ജമാഅത് മുൻ അമീർ സിദ്ധീഖ് ഹസ്സൻ സാഹിബ് അടിയന്തരാവസ്ഥ കാലം മുതൽ ആർ.എസ്.എസ്സുമായി ഉണ്ടായിരുന്ന ഊഷ്മളമായ ബന്ധത്തിന്റെ നാൾവഴികൾ നാഗ്പൂരിലേക്കും, മാറാട്ടേക്കും, ശ്രീധരൻ പിള്ളയിലേക്കുമൊക്കെ കൂട്ടിച്ചേർത്തു അയവിറക്കി കണ്ടു. പറയാനുള്ളത് വേറൊന്നുമല്ല സൂഫി കോൺഫറൻസും, മോദിയോടുള്ള അടുപ്പവും, സംഘ ബാന്ധവവും, ഗുജറാത്തിലെ പ്രവർത്തനവുമൊക്കെ പറഞ്ഞു തലേക്കെട്ടിനും, താടിക്കുമൊക്കെ കാവിപ്പെയിന്റടിച്ചു ട്രോളിറക്കിയവർക്കും, വാർത്തകളും, ലേഖനങ്ങളും എഴുതിയവർക്കും, ഇടക്കും തലക്കുമൊക്കെ കണ്ണാടിയിലേക്കും, അവനാന്റെ നേതാക്കളുടെ ബുൾഗാനിലേക്കും നോക്കാവുന്നതാണ്. ഓരോരുത്തരെ കയ്യിലും പലജാതി ദഅവത്ത് അല്ലേ? ഏതൊക്കെ ഐറ്റം എപ്പോയൊക്കെ പുറത്തിറക്കിയെന്നു അണികൾക്കെങ്കിലും ഒരുറപ്പുണ്ടാവുന്നത് നല്ലതാണ്.