മലപ്പുറത്തെ ഇടതു മുന്നണി സ്ഥാനാര്ഥി സാനുവിന്റെ പ്രചാരണ വീഡിയോ കണ്ടു. കേരളം മുതല്‍ പാര്‍ലിമെന്റ് വരെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആളാണ് ടിയാനെന്നാണ് പറയുന്നത്. അറിവനുസരിച് കുട്ടി സഖാ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ (അത് മറ്റൊരു തമാശ) ഭാരവാഹിയായി കഴിഞ്ഞ രണ്ടു വര്‍ഷത്തോളം അദ്ദേഹം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ഗോരക്ഷ ഉള്പ്പെടെ ഡല്‍ഹിയില്‍‍ നടന്ന രണ്ടു ഡസനിലധികം ചെറുതും വലുതുമായ സംഘ വിരുദ്ധ പ്രക്ഷോഭത്തില് /സമരങ്ങളില്‍ പങ്കെടുക്കാന്‍ ലേഖകനു കഴിഞ്ഞിട്ടുണ്ട്. ഇപ്പറഞ്ഞ എവിടെയും ടിയാനെയോ ഭൂരിഭാഗം ഇടങ്ങളില്‍ അദ്ദേഹത്തിന്റെ സംഘടനയെയും പേരിനു പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വോട്ട് കിട്ടി ദല്‍ഹിയില്‍ എത്തില്ലേലും ഇങ്ങനെ ഒക്കെ തള്ളിയാല്‍ ചിലപ്പോ ഡല്‍ഹിയും കഴിഞ്ഞു പോകും സഹോ എന്നു മാത്രം പറയുന്നു.

Top