മറ്റുള്ള സമുദായങ്ങൾ വലിയ ആഭ്യന്തര സംഘര്ഷങ്ങളിലൂടെയാണ് വികസിച്ചുവന്നത്. ഇതൊന്നും ദളിതർക്കു താങ്ങാൻ പറ്റില്ലെന്നും അവരെ സംബന്ധിച്ചു ‘ദൃശ്യത’ ‘അംഗീകാരം’ ‘മാധ്യമശ്രദ്ധ’ എന്നിവ മാത്രം മതിയെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. മേല്പറഞ്ഞവയെല്ലാം കൃത്യമായ വർഗ്ഗീകരണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഉണ്ടാവുന്നതാണെന്നാണ് പലരും ഓർക്കാത്തത്.