മധുവിന്റെ കൊലപതകത്തിന് ശേഷം കുറെ ആദിവാസി സഹായികളും സംഘടനകളും ഇറങ്ങിട്ടുണ്ട് . വസ്ത്രം , ഭക്ഷണം ,പിന്നെ സാനിറ്ററി പാഡ് കൊടുത്ത് ആദിവാസി പ്രശ്‌നം തീര്‍ത്തും കളയാം എന്നാണ് ഇവരുടെ ധാരണ. നിങ്ങള്‍ സ്വയം അറിപെടാനോ നിങ്ങളുടെ സംഘടനയെ അറിയപെടുത്താനോ ഞങ്ങളെ ഉപയോഗിക്കാതിരിക്കുക. ഞങ്ങള്‍ക്ക് നിങ്ങളുടെ ആരുടെയും ഔദാര്യം അല്ല ആവശ്യം ഞങ്ങള്‍ക്ക് വേണ്ടത് ഞങ്ങളുടെ അവകാശങ്ങളാണ്.