മതേതര ഐക്യത്തിലല്ല, അധികാര പങ്കാളിത്തത്തിന്റെയും രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെയും ബഹുസ്വര ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിലേ വിശ്വാസമുള്ളൂ. ബി.ജെ.പി മാറി മറ്റൊരു സവർണ ഹിന്ദു പാർട്ടിക്ക് അധികാരത്തിലേക്ക് ചവിട്ടി കേറാൻ സ്വന്തം പുറം കാണിച്ചു കൊടുക്കുക എന്നതിൽ കവിഞ്ഞതൊന്നും കേവല മതേതര ഐക്യത്തിലില്ല. ബി.ജെ.പി ഇല്ലാതായിട്ട് രാഷ്ട്രീയ പ്രവർത്തനം നടത്താം എന്ന് വിശ്വസിക്കുന്ന നിഷ്കുകളായി മുസ്ലിം രാഷ്ട്രീയ നേതൃത്വം മാറാതിരിക്കട്ടെ…