മതപരതയല്ല വർഗീയതയുടെ തത്ത്വശാസ്ത്രം നിർമ്മിക്കുന്നത്. മറിച്ച് ദേശീയതയുടെ യുക്തിയും ജാതിയും മതവും ചേർന്ന സവിശേഷമായ സംയുക്തമാണ് അത്. അതുൽപ്പാദിപ്പിക്കുന്ന വംശീയ ചിന്തയും ഈ പ്രക്രിയയിൽ പങ്കുവഹിക്കുന്നു. അതിനു പകരം മതം സമം വർഗീയത എന്ന യുക്തി ചരിത്രത്തെ ലളിതവൽക്കരിക്കുന്നു. മതപരമായ ചിഹ്നങ്ങളെ പ്രതിരോധത്തിന്റെ ഭാഗമാക്കുന്ന എല്ലാ ധാരകളെയും സമീകരിക്കുന്ന നിലപാട് കേവല യുക്തിചിന്തയിൽ അധിഷ്ടിതമാണ്.