ഭീകരവാദത്തിന് വളരാൻ സാഹചര്യമുള്ള മണ്ണ് എന്ന കുറ്റപ്പെടുത്തൽ ഏറ്റവും നന്നായി ചേരുക കേരളത്തിനും ഇന്ത്യക്കുമൊക്കെയായിരിക്കും. ആർ എസ് എസ് എന്ന ഭീകര പ്രസ്ഥാനത്തെ വളർത്തിയതും വളർത്തുന്നതും ആ മണ്ണുകളിലാണെന്നതിനാൽ. ഇനി ബോംബും യന്ത്രത്തോക്കുകളും ഉപയോഗിക്കാത്തതിനാൽ ആർ എസ് എസ് ഭീകര സംഘടനയല്ലെന്ന് ചിലർ പറഞ്ഞേക്കാം, സംഘപരിവാരം നടത്തിയ സ്ഥോടനങ്ങളും പ്രജ്ഞ സിംഗ്, ശ്രീ കാന്ത് പുരോഹിത് തുടങ്ങിയ പേരുകളും സൗകര്യപൂർവം മറന്നുകൊണ്ട്. തോക്കിനും ബോംബിനുമപ്പുറം ആയുധമേന്തിയ ആൾക്കൂട്ടത്തിൻ്റെ ഭീകര സംഘടനയാണത്. തൃശൂലം കൊണ്ട് ഗർഭിണിയെ അക്രമിച്ച, കൂട്ടക്കൊല നടത്തിയ, മർദിച്ച് കൊല്ലുന്ന ആൾ കുട്ടങ്ങളെയുണ്ടാക്കുന്ന ഭീകര സംഘടനയാണ് ഇവിടത്തെ മണ്ണിൽ വളരുന്നത്.

Top