ഭിക്ഷക്കാർ അഭയാർത്ഥികളോ അന്യഗ്രഹ ജീവികളോ കടലു നീന്തി വന്ന കൊള്ളക്കാരോ അല്ല . ഓരോ രാജ്യവും ആഭ്യന്തരമായി ‘ ഉല്പാദിപ്പിക്കുന്ന ‘ വിഭാഗമാണത്. തീരെ കുറച്ചു ശതമാനം പേർ അവരിൽ കുറ്റവാളികൾ കണ്ടേക്കാം. ഏതു കൂട്ടത്തിലാണ് കുറച്ചു ശതമാനം ക്രമിനൽസ് ഇല്ലാത്തത്? കച്ചവടക്കാരിൽ പോലുമില്ലേ? വനിതാ ദിനവുമായി ബന്ധപ്പെട്ട് ഇന്ന് ലോകത്തൊരിടത്തും ഇത്രയും ഹീനമായ ഒരു പരിപാടി വേറെ നടന്നു കാണില്ല. സെറ്റുസാരിയുടെയും തവിട്ടു ബ്ലൗസ്സിന്റെയും യൂണിഫോമിൽ നൂറുകണക്കിന് സുന്ദരിമാർ ചേർന്ന് ഭിക്ഷക്കാർക്കെതിരെ റാലി നടത്തുന്നു ! അവരെ ഒറ്റപ്പെടുത്തണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു .