ബോഡി പൊളിറ്റിക്‌സിനെ കുറിച്ചും വൈയക്തിക തിരഞ്ഞെടുപ്പുകളെകുറിച്ചും അതിന്റെ ജനാധിപത്യത്തെ കുറിച്ചും സംസാരിക്കുന്നവരാണ് ഇവരൊക്കെ എന്നത് മറ്റൊരു തമാശ. ഒരാള്‍ക്ക് അയാളുടെ ശരീരത്തില്‍ ജീവനുള്ളിടത്തോളം കാലം മാത്രമേ അവകാശമുള്ളൂ എന്നു പറയുന്നത് എന്തു നീതിയാണ്? എന്തു ജനാധിപത്യമാണ്? ഒരാളുടെ ശരീരത്തിന് മരണശേഷവും അയാള്‍ക്ക് അവകാശമുണ്ടെന്ന കാര്യം നാം അംഗീകരിക്കണം.

Top