ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും കൃത്രിമം നടത്തിയിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മഹാരാഷ്ട്ര ധനകാര്യ മന്ത്രിയും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ സുധീര്‍ മുംഗാന്തിവാറിന്റെ ഭാര്യാ സഹോദരനും നാഗ്പൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലെ പ്രൊഫസറുമായിരുന്ന ഡോ. മകരന്ദ് വ്യവഹാരെയാണെന്നാണ് കാരവന്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Top