ബാലചന്ദ്രൻ ചുള്ളിക്കാടിന് തന്റെ കവിതകൾ പഠിപ്പിക്കണ്ട എന്ന് സർവകലാശാലകളെ അറിയിച്ചാൽ മതി. ആരും ബലം പ്രയോഗിച്ച് ചുള്ളിക്കാടിന്റെ കവിത പഠിപ്പിക്കുമെന്ന് തോന്നുന്നില്ല. പകരം അധ്യാപകരും വിദ്യാർത്ഥികളും എല്ലാം വിവരം കെട്ടവരും തന്റെ കവിതകൾ പണ്ഡിത ശ്രേഷ്ഠവും എന്നാണ് അദ്ദേഹം പറയുന്നത്. ശുദ്ധ വരേണ്യവാദം മാത്രമാണിത്.