ബാബ സാഹേബ് അംബേദ്കറുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതിനു മുൻപും ശേഷവും ഉള്ള ഇന്ത്യഎന്ന വിഭജനം സാധ്യമാണ്. അതേപോലെ ടി .എച് .പി ചെന്താരശ്ശേരി എഴുതിയ മഹാത്മാ അയ്യൻ കാളിയുടെയും പൊയ്കയിൽ അപ്പച്ചന്റെയും പാമ്പാടി ജോൺ ജോസഫിന്റെയും ജീവ ചരിത്ര രചനകൾക്ക് മുമ്പും ശേഷവും ഉള്ള കേരളം എന്നും വിഭജിക്കാവുന്നതാണ്.കേരളത്തിലെ ദളിത് ബഹുജനങ്ങളുടെ ആത്മ ബോധത്തെ ഇത്ര മാത്രം നവീകരിച്ചത്, വിപ്ളവീകരിച്ചത് ഐതിഹാസികമായ ആ ജീവചരിത്രങ്ങളാണ്.

Top