ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വിശ്വ പ്രസിദ്ധമായ ‘ആനന്ദ മഠം ‘ എന്ന നോവൽ ഇപ്പോഴാണ് വായിച്ചത് . ഈ നോവലിൽ ആണ് വന്ദേ മാതരം ഗാനം ഉള്ളത് .നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ മുസ്ലിങ്ങളെ തുടച്ചു മാറ്റി ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ആരംഭിച്ചതാണ് . അതിനു വേണ്ടി രാജ്യത്തെ ഇംഗ്‌ളിഷ് കാരുടെ കയ്യിലേൽപ്പിക്കാനാണ് ഈ നോവൽ ആഹ്വാനം ചെയ്യുന്നത് . അന്നും രാജ്യസ്നേഹത്തിന്റെ നിർവചനം എന്തായിരുന്നു വന്നു നോക്കുക .സ്വാഭാവികമായും സ്വാതന്ത്ര്യ സമരകാലത്ത് സവർണ ഹിന്ദു വിഭാഗം സ്വീകരിച്ച നിലപാട് എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ ? എല്ലാ ക്ലാസിക് കൃതികളെയും പോലെ ഈ നോവലും കാലഘട്ടത്തെ വ്യക്തമായി പ്രതിനിധാനം ചെയ്യുകയും കാലഘട്ടത്തിനതീതമായി നില നിൽക്കുകയും ചെയ്യുന്നു . സ്വാതന്ത്ര്യം കിട്ടുമെന്നായപ്പോൾ എന്ത് മാത്രം വിഷമിച്ചിരിക്കുമെന്ന് ഊഹിക്കാമല്ലോ . ഹിന്ദു രാഷ്ട്രം സ്ഥാപിക്കപ്പെടാതെ ബ്രിട്ടീഷുകാർ പോകുമ്പോൾ വലിയ നിരാശ രായി കാണും . നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഹിന്ദു വിനെതിരെ ഉള്ള ഒരു മുസ്ലിം ചെറു കവിത പോലും ഇല്ല എന്നത് നമ്മുടെ അസഹിഷ്ണുത വ്യക്തമാക്കുന്നു . ആരായിരിക്കും ഇന്ത്യയെ വിഭജിക്കാൻ മുൻകൈ എടുത്തിട്ടുണ്ടാവുക എന്ന് കൂടെ ഊഹിച്ചോളൂ .

Top