ഫേസ്ബുക്കിൽ ഒരു പക്ഷേ ഞാൻ ഏറ്റവും അധികം സമയം ചിലവഴിച്ചിട്ടുള്ളത്, മുഖ്യധാരാ മതേതര രാഷ്ട്രീയ കക്ഷികൾ `പൊതുവായവരുടെ’ പ്രശ്നങ്ങൾ മാത്രം അഡ്രെസ്സ് ചെയ്യാതെ സബാൾട്ടൺ സ്വത്വങ്ങളുടെ സവിശേഷമായ പ്രശ്നങ്ങൾ കൂടി അഡ്രസ്സ് ചെയ്യാൻ ശ്രമിക്കണമെന്ന് വാദിക്കാനാണ്. കേരളത്തിൽ മുൻപ് ആദിവാസി മേഖലകളെ പേസ നിയമത്തിന്റെ ഉള്ളിൽ ഉൾപ്പെടുത്തി ട്രൈബൽ ഓട്ടോണമി ഉറപ്പു വരുത്തുന്നതിനെ കുറിച്ചൊക്കെ ചിന്തിക്കേണ്ട കാലമായി എന്ന് ഞാൻ പറഞ്ഞപ്പോൾ ഞാൻ വിഭജന വാദം ഉയർത്തി വിഭാഗീയത വളർത്തുന്നുവെന്നായിരുന്നു പ്രധാന വിമർശനം.

Top