പ്രവേശനോല്‍സവത്തില്‍ ഈ വല്ലിയില്‍ നിന്നും ചെമ്മേ…എന്നൊക്കെ രവീന്ദ്രനാഥ് മന്ത്രിമാമന്റെ പാട്ടു കേട്ടു. പൊതുവിദ്യാലയങ്ങള്‍ എന്ന മട്ടില്‍ പറയുന്ന ഭൂരിഭാഗം സ്‌കൂളുകളിലും (11771ല്‍ 7152 ഉം എയ്ഡഡ് മേഖലയില്‍) കോഴ വാങ്ങിയാണ് അധ്യാപകരെ നിയമിക്കുന്നത്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന 2,00,000 ഐഡഡ് മേഖല അധ്യാപകരില്‍ വെറും 586 പേര്‍ മാത്രമേ എസ്‌സി/ എസ്ടി വിഭാഗത്തില്‍ നിന്നുള്ളൂ. അതായത് 0.29% പേര്‍. പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കൂ, മതേതരനാവൂ എന്നും പൊതു വിദ്യാലയങ്ങള്‍ നന്‍മയുടെ നിറകുടമെന്നുമൊക്കെ പറഞ്ഞുപരത്തുന്ന കാംപയിന്റെ കാപട്യമിതാണ്. സംവരണ അട്ടിമറി അവസാനിപ്പിക്കുവാനും കോഴ നിയമനം ഇല്ലാതാക്കാനും ഈ മന്ത്രിയോട് പറഞ്ഞാല്‍ പാടില്ല പാടില്ല നമ്മെ നമ്മള്‍.. പാടെ മറന്നൊന്നും ചെയ്തുകൂടാ എന്ന പാട്ട് ഇതിലും നന്നായി ഇങ്ങേര് പാടിത്തരും.