പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ യോജിപ്പുകളുടെ തലങ്ങള്‍ ആരുമായും കണ്ടെത്താന്‍ ശ്രമിക്കണമെന്നും, പൊതുവില്‍ ദലിത്-ബഹുജന്‍ കൂട്ടായ്മകള്‍ ആരുമായും നീക്കുപോക്കലുകള്‍ക്ക് തയ്യാറല്ലെന്ന ആരോപണങ്ങള്‍ നമുക്ക് തിരുത്തേണ്ടതുണ്ടെന്നുമാണ് അദ്ദേഹം നിര്‍ദേശിച്ചത്. എന്നാല്‍ അതേസമയം ന്യൂനപക്ഷ സംഘടനകളെ ഒപ്പം നിര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്നു കൂടെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേവല ഇടതുപക്ഷ ‘വിരുദ്ധന്‍’ എന്ന് ലിബറലുകളും സെക്യുലറിസ്റ്റുകളും എല്ലാം ആരോപിക്കുന്ന കെ.കെ.ബിയുടെ ആ ചരിത്രപരമായ നിര്‍ദേശമാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എ.എസ്.എ – എസ്.എഫ്.ഐ സഖ്യം അധികാരത്തില്‍ വരുന്നതിന് പ്രധാന കാരണമാകുന്നത്.

Top