പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നതിന് ജാമ്യമില്ലാ വകുപ്പിൽ ഉൾപ്പെടുത്തി ജയിലലടയ്ക്കന്ന ഭരണകൂട ഭീകരതയ്ക്ക് ഇരയായിരിക്കയാണ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥി നാഗരാജ്. വിദ്യാർത്ഥികളുടെ നിലപാടുകൾക്കൊപ്പം നിലയുറപ്പിച്ചതും, അംബേദ്കർ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചതുമാണ് സംഘ പരിവാർ നിയന്ത്രണത്തിലുള്ള അഡ്മിനിഷ്ട്രേഷനെ ചൊടിപ്പിച്ചത്‌. ഹൈദരാബാദിൽ രോഹിത് വെമുലയുടെ കൂടെയായിരുന്നതും തെലുങ്കാനയിൽ നിന്നുള്ള ദലിതനെന്നതും ഭരണകൂടത്തിന് മാവോയിസ്റ്റ് ചാപ്പകുത്തി ദ്രോഹിക്കാനുള്ള കാരണങ്ങളായി.

Top