പോലീസ് ശല്യപ്പെടുത്തുന്നത് മൂലം രണ്ടു ദിവസത്തിനുള്ളിൽ വീടൊഴിയണം എന്ന് വീട്ടുടമ അറിയിച്ചതായി ഇപ്പോൾ അറിയുന്നു. ഒരു മാസത്തെ നോട്ടീസ് പോലും കൊടുക്കാതെ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയോട് ഇറങ്ങാൻ പറയുന്നത് അംഗീകരിക്കാൻ കഴിയാത്ത മനുഷ്യാവകാശ ലംഘനം ആണ്. ആ വീട് കൂടി നഷ്ടപെട്ടാൽ തെരുവിൽ സമരം ചെയ്യുകയല്ലാതെ വേറെ നിവൃത്തി ഇല്ലെന്നാണ് അക്ക പറയുന്നത്. നിലപാടുകൾ ഉള്ള ഒരു സ്ത്രീയുടെ സമരവും ജീവിതവും ഇത്തരത്തിൽ വേട്ടയാടപ്പെടേണ്ടതല്ല. അക്കയുടെ പോരാട്ടങ്ങൾക്ക് കൂടെ തന്നെ ഉണ്ടാവും. ഐക്യദാർഢ്യം.

Top