പുൽവാമ ഭീകരാക്രമണം; ‘കോൺഗ്രസ് സർക്കാരിനൊപ്പം, ഈ അവസരത്തിൽ മറ്റ് ചർച്ചകൾ ഇല്ല’ : രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും നന്നായി അറിയാം തങ്ങൾക്കും എടുത്ത് ഉപയോഗിക്കാനുള്ള അവസാന തുറുപ്പ് ചീട്ടാണ് ഭീകരാക്രമണവും കാശ്മീരും പാക്കിസ്ഥാനുമെന്ന്. മറ്റ് ചർച്ചകളൊക്കെ മാറ്റി വെച്ച് യുദ്ധത്തിന് ഇറങ്ങാനുള്ള ആഹ്വാനമാണ് പ്രതിപക്ഷവും ഭരണപക്ഷവും ഒരു പോലെ നടത്തിയിരിക്കുന്നത്. എത്ര ശവപ്പെട്ടികളിൽ തൃവർണ്ണപതാക പുതപ്പിച്ചാലാണ് ഈ ദേശീയതക്ക് സംതൃപ്തിയാവുക.??