പുത്തൻ സാമ്പത്തിക നയങ്ങളുടെ ഫലമായി ഇന്ത്യയിലെ ചെറുന്യൂനപക്ഷമായ ഒരു സവർണ്ണ സമ്പന്ന വിഭാഗം ഒരു ആഭിജാത സമൂഹമായി മാറിയിരിക്കുകയാണ്. അവരെ സംരക്ഷിക്കുക; അവർക്കുവേണ്ടി എല്ലാ വാതിലുകളും തുറന്നിടുക എന്നതിനപ്പുറം ഭരണമോ നീതിയോ നടക്കുന്നില്ലന്നതാണ് വസ്തുത. കോടിപതികളുടെ വായ്‌പകൾ തിരിച്ചുപിടിക്കാൻ കഴിയാതെ ധനകാര്യസ്ഥാപനങ്ങൾ തകർച്ചയെ നേരിടുകയാണ്. ഈ ഘട്ടത്തിൽ, പഴയ കുടിയിറക്കിന്റെ പുത്തൻ പതിപ്പായ “ജപ്തിക്ക്” സമ്പൂർണ്ണമായ നിയമപരിരക്ഷയാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. കുപ്രസിദ്ധമായ സര്ഫാസി നിയമം ഇപ്രകാരം ഉള്ളതാണ്.

Top