പി എസ് സി നിയമനങ്ങളിലെ മെറിറ്റ് അട്ടിമറി മനസ്സിലാക്കാൻ ശരിക്കും താത്പര്യമുണ്ടെങ്കിൽ പി എസ് സിയുടെ വെബ്സൈറ്റിലുള്ള 10.8.2016നു പ്രാബല്യത്തിൽ വന്ന കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റൻറുമാരുടെ റാങ്ക് ലിസ്റ്റും അതിൽ നിന്നുള്ള നിയമന ശിപാർശയും പരിശോധിച്ചാൽ മാത്രം മതി. മെയ്ൻ റാങ്ക് ലിസ്റ്റിൽ 708 പേരുള്ള ആ ലിസ്റ്റിൽനിന്ന്05.09.2016ൽ ഒറ്റയടിക്ക് 610 ഫ്രെഷ് നിയമനങ്ങൾ നടത്തിയ അഡ്വൈസ് ലിസ്റ്റും അതിലുണ്ട്. 610 പേരെ നിയമിച്ചതിൽ 296 പേരെ സംവരണത്തിലും 296 പേരെ മെറിറ്റിലും (ഓ.സി) തിരഞ്ഞെടുത്തു. 18 ഭിന്നശേഷിക്കാരെയും നിയമിച്ചു. മെറിറ്റിൽ അവസാനമായി തിരഞ്ഞെടുത്ത റാങ്കുകാരൻ അരുൺ മോഹൻ എന്നയാളാണ്. സംവരണേതര സമുദായക്കാരൻ. അയാളുടെ റാങ്ക് 480 ആണ്.ഇതുപോലെ ഏതു ലിസ്റ്റെടുത്തു പരിശോധിച്ചാലും ഈ അനീതി കാണാനാകും. ആകെയുള്ള ഒഴിവുകളെ 50 : 50 അനുപാതത്തിലെടുത്തു തിരഞ്ഞെടുക്കുകയായിരുന്നെങ്കിൽ 296നപ്പുറത്തുള്ള ആർക്കെങ്കിലും മെറിറ്റിൽ നിയമനം ലഭിക്കുമായിരുന്നോ? മറിച്ച് എത്ര ഒഴിവുണ്ടായാലും 20 ന്റെ യൂണിറ്റായേ തിരഞ്ഞെടുക്കൂ എന്നു വച്ചാൽ ഇങ്ങനെ അനർഹർ തിരഞ്ഞെടുക്കപ്പെടും. അർഹർക്ക് നഷ്ടവും സംഭവിക്കും.

Top