പശ്ചിമഘട്ടത്തിൽ, പ്രകൃതിയിൽ പൊതുവെയും, ഉള്ള മനുഷ്യന്റെ ഇടപെടലുകൾ, അതിന് നൽകേണ്ടി വരുന്ന വില ഒക്കെ റിയലിസ്റ്റിക് ആയി എസ്റ്റിമേറ്റ് ചെയ്യണം എന്നാണ് ഞാൻ കരുതുന്നത്. പ്രായോഗിക തലത്തിൽ അതിനെ എങ്ങനെ നേരിടാൻ കഴിയുമെന്ന് പഠിക്കുകയും വിഴിഞ്ഞം പദ്ധതിയോ മെട്രോകളോ ഒക്കെ കേരളത്തിൽ ഒഴിവാക്കണമെങ്കിൽ ഒഴിവാക്കുകയും വേണ്ടി വരും. ‘ഗാഡ്ഗിൽ നിർദ്ദേശങ്ങൾ നടപ്പിലാക്കുക’ എന്ന ഒറ്റപ്പോയന്റ് അജണ്ടയിൽ നിന്നു മാറി, ചാതുർവർണ്യത്തിന്റെയും ജാതി വ്യവസ്ഥയുടെയും ബ്രാഹ്മണ്യത്തിന്റെയും പരിസ്ഥിതി സങ്കൽപ്പങ്ങൾക്ക് ‘പുറത്ത്’ നിന്ന്, ഈ വിഷയത്തെപ്പറ്റി പഠിക്കാനുള്ള ആർജ്ജവം കേരള സർക്കാരും സന്നദ്ധ സംഘടനകളും കാണിക്കേണ്ടതുണ്ട്.

Top