പത്തിരുപത്തഞ്ചു വയസ്സിനു മേലെ പ്രായമുള്ള, ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും ഡിറ്റർമൈൻഡ് ആയ, ഒരു പെണ്ണിന്റെ ഐഡന്റിറ്റിയെ ആണ് രണ്ടു പ്രതീകാത്മക നാമങ്ങൾക്കു നടുവിലെ കുട്ടിയാക്കി മാറ്റുന്നത്. മതസ്വാതന്ത്ര്യമൊന്നും നോക്കണ്ട ഒരു സ്ത്രീയുടെ ഏജൻസിയെ അഞ്ചാം ക്ലാസ്സിൽ പിടിച്ചു കെട്ടുന്ന ഈ ഏർപ്പാടൊന്നും ഫെമിനിസ്റ്റ് ചോദ്യം പോലും ആവില്ലേ?