പണ്ട് ഇന്ത്യയിലെ ദലിത് ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമണങ്ങളെയും അനീതികളെയും തുറന്ന് കാട്ടി 44 പേജുള്ള ഒരു ഡോക്യുമെന്റ് അന്നത്തെ കത്തോലിക്ക സഭ മുന്നോട്ട് വെച്ചിരുന്നു. ദലിത് ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള എല്ലാതരം വിവേചനങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ട ദീര്‍ഘവും ഹ്രസ്വകാലവുമായ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ 171 രൂപതകളോട് ഈ ഡോക്യമെന്‍റ് ആവശ്യപ്പെട്ടിരുന്നു. ജാതി ബോധം ശരീരത്തിലും മനസ്സിലും പടര്‍ന്നുപന്തലിച്ച ജനത ഈ ഡോക്യമെന്‍റിലേക്ക് തിരഞ്ഞ് നോക്കിയില്ല എന്ന സത്യം തന്നെയാണ് ഒരോ ദലിത് ക്രിസ്താനിയുടെ കൊലപാതകവും നമ്മോട് വിളിച്ച് പറയുന്നത്.

Top