നോട്ടുനിരോധനം ഒരു പരാജയമായിരുന്നെന്ന് എന്തിനു വിശ്വസിക്കണം? അതൊരു വിജയമാണ്. ഉദ്ദേശിച്ചതൊക്കെ നടപ്പാക്കിയ വമ്പന്‍ വിജയം. അതുവച്ച് മോദിയെ ട്രോളുന്ന ചിലരുണ്ട്. ഹിന്ദുത്വ-കോര്‍പ്പറേറ്റ് കൂട്ടുകെട്ട് ഒരു തമാശയായും അവരെ മണ്ടന്മാരായും കാണുന്നവര്‍. 400 രൂപയില്‍ നിന്ന് 800 രൂപയായി നാലുകൊല്ലം കൊണ്ട് ഇന്ത്യയില്‍ എല്‍പിജിയുടെ വില വര്‍ധിപ്പിച്ചിട്ടും മോഡിയ്ക്ക് ഇന്ത്യന്‍ ജനങ്ങളെ കൈയിലെടുക്കാനാവുന്നെങ്കില്‍ തകരാറ് ചിരിക്കുന്ന നമുക്കാണ്. നോട്ട് നിരോധനത്തിന്റെ ഏത് ഉദ്ദേശ്യമാണ് പാളിപ്പോയത്?

Top