നിരവധി രാഷ്ട്രീയ പോരാട്ടങ്ങളിലൂടെയും വൈജ്ഞാനിക/സൈദ്ധാന്തിക സംവാദങ്ങളിലൂടെയും സാധ്യമായ ഒന്നാണ് കാമ്പസ് രാഷ്ട്രീയത്തിലെ മുസ് ലിം എന്ന സ്ഥാനം. അത് എസ് എഫ് ഐ ക്കാർ കണ്ണുരുട്ടിയാൽ തിരിച്ചു പോകില്ലല്ലോ. അതിനുള്ള വെളിവും മികവമൊന്നും എസ് എഫ് ഐ ക്കാർക്കില്ലായെന്നവർക്കു തന്നെയറിയാം. അതിനാലാണ് കുറുക്കുവഴികളും ബഹിഷ്കരണ ഹ്വാനങ്ങളും സെൻസർഷിപ്പും ആസൂത്രണം ചെയ്യുന്നത്.