നിപ്പോ വൈറസ് ബാധിച്ചു മരണമടഞ്ഞ ആളുകളുടെയും നിലവിൽ ബാധിച്ച് ചികിത്സയിലുള്ളവരുടെയും കുടുംബങ്ങളും അയൽവാസികൾ ഉൾപ്പടെ നേരിട്ട് ബന്ധമുള്ള ആളുകളും പരിചരിച്ച നേഴ്സുമാരുൾപ്പടെയുള്ള ആളുകളുമായി ഇടപെടുന്നതിന് ‘കാരണമുള്ള’ വിലക്കുണ്ടെന്നാണ് അറിയുന്നത് . എന്തിന്റെ പേരിലാണെങ്കിലും ആരുമായും ഇടപെടാനോ ബന്ധപ്പെടാനോ കഴിയാതെ അപ്രഖ്യാപിത അയിത്തം നേരിടുന്ന ആ മനുഷ്യരുടെ മാനസികാവസ്ഥയെ കുറിച്ചാണ് ചിന്തിക്കുന്നത്