നിങ്ങൾ ഗൗരവമായിട്ടെടുക്കാത്തതും മായിച്ചു കളയാനാഗ്രഹിക്കുന്നതുമായ മതപരതയാണ് മനുഷ്യർക്ക് ജീവിതത്തെ നേരിടാനുള്ള അത്താണിയാകുന്നത്. ആ മണ്ഡലത്തിൽ നിരന്തരം ഇടപെട്ടാണ് ഹിന്ദുത്വ രാഷ്ട്രീയം വിജയിക്കുന്നത്. അതിനെതിരെ ദൈവശാസ്ത്രപരമായ ഇടപെടലുകളാണുണ്ടാവേണ്ടത്; മതവിരുദ്ധതയെ ആലോഷിക്കുന്ന പ്രത്യയശാസ്ത്ര ഗീർവാണങ്ങളല്ല.