നാലുദിവസമായി അസമിലായിരുന്നു. ഒരു നിശ്ചിത ‘ടാര്‍ഗറ്റ്’ വച്ച് ഇത്രയും പേരെ ഒഴിവാക്കണമെന്ന് അസമിലെ എന്‍.ആര്‍.സി ഓഫിസര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ധം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്‍.ആര്‍.സി കോര്‍ഡിനറ്റര്‍ ഹലേജയുടെ പ്രവര്‍ത്തനത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നതായി കേട്ടില്ല. എന്നാല്‍ ‘ടാര്‍ഗറ്റ് അച്ചീവ്’ ചെയ്യന്‍ താഴേത്തട്ടില്‍ സംഘപരിവാരം വലിയതോതില്‍ ഇടപെടല്‍ നടത്തിയതയി പലരും സൂചിപ്പിച്ചു. പട്ടികയില്‍ പേരില്ലാതെ പോയ 40 ലക്ഷംപേരില്‍ പകുതിയിലേറെ ബംഗാളി ഹിന്ദുക്കള്‍ ആണെന്നും അല്ല ബംഗാളി മുസ്ലിംകള്‍ ആണെന്നും സംസാരമുണ്ട്. പുറത്തുള്ളവര്‍ ഏതുമക്കാരായാലും അതില്‍ കൂടുതല്‍ സ്ത്രീകളാണ് എന്നതില്‍ സംശയമില്ല.