നമ്മുടെ നാടും ജനതയും തേങ്ങുകയാണ്. നാടിന് വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കുന്ന ലക്ഷങ്ങളിൽ ഒരുവളാണ് ഞാനും. ഈ സമയത്ത് രാഷ്ട്രീയ വർഗീയ, പ്രചരണങ്ങൾ നടത്തുന്നവർ ഒട്ടും മനുഷ്യത്വമില്ലാത്തവരാണ്. “കേരളത്തിലെ മുഴുവൻ പേരും മുസ്ലിമാവാത്തത് കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് ഞാൻ പറഞ്ഞതായി” ഏതോ ദുഷ്ടർ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത് വ്യാജമാണ്. എന്നെ സ്നേഹിക്കുന്നവരെയും എനിക്ക് വേണ്ടി നിലകൊണ്ട വരെയും തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പ്രചരണങ്ങൾ. ഇത് എല്ലാവരും മനസ്സിലാക്കണം