നദിയെ ആളുമാറിയാണ് യുഎപിഎ ചുമത്തിയത് എന്ന ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ, നദിക്ക് മുകളിലുള്ള യുഎപിഎ കേസ് പിൻവലിക്കപ്പെടുമെനത് ആഹ്ലാദകരമാണ്. എന്നാൽ, യുഎപിഎ എന്നത് ഏതൊരു നിരപരാധിക്ക് മുകളിലും ചുമത്തപ്പെടാവുന്നതാണെന്ന വസ്തുതയും ഇത് വെളിവാക്കുന്നുണ്ട്. നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്വം പ്രതിചേർക്കപ്പെട വ്യക്തിയുടെ മാത്രമാണ് എന്നത് യുഎപിഎ നിയമത്തെ കൂടുതൽ ജനാധിപത്യവിരുദ്ധവും ആക്കുന്നു. യുഎപിഎയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് ആക്കം കൂട്ടാനുള്ളതാകട്ടെ നദിയുടെ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ