നജ്മൽ ബാബു നിസ്ക്കരിച്ചിരുന്നോ നോമ്പ് എടുത്തിരുന്നോ എന്നൊക്കെ ചോദിച്ചിട്ട് ചില മുഫ്തിമാരെ പോസ്റ്റ് കണ്ടു . മരിച്ച വ്യക്തി മുസ്ലിമാണ് , എവിടെ ഖബർ അടക്കണം എന്നത് അദ്ദേഹത്തിന്റെ ആഗ്രഹമാണ് അതിന് മഹല്ല് കമ്മറ്റി തയ്യാറുമാണ് , ഇതിനകത്തെ ഭൗതീകമായ എല്ലാ വശവും അത് കൊണ്ട് തന്നെ വ്യക്തമാണ് എവിടെയും ഒരു തടസ്സവുമില്ല പിന്നെ അദ്ദേഹം നിസ്ക്കരിച്ചോ നോമ്പ് എടുത്തോ എന്നൊക്കെ അന്വേഷിക്കാൻ ഇവന്മാർ ആരാണ് പോയി പണി നോക്കിനടെ പടച്ചവന്റെ പണി പടച്ചവൻ നോക്കിക്കോളും നിങ്ങൾ സൂപ്പർ പടച്ചവൻ ആവാൻ നോക്കല്ലേ , പള്ളികളിൽ മറവ് ചെയ്യപ്പെടുന്നവർ ഒക്കെ കൃത്യമായി നിസ്ക്കരിച്ചിരുന്നവർ ആണെന്ന് നോക്കിയാണോ മറവ് ചെയ്യുന്നത് . ശക്തമായ ഒരു രാഷ്ട്രീയ വിഷയം ഉയർത്തുബോൾ അവിടെ ഇങ്ങനെ ഓരോ ഇത്തിൾ കണ്ണികൾ വരും ഇടം കോലിടാൻ !

Top