ദുരിതാശ്വാസ ക്യാംപുകളിലേക്ക് പലരും പഴകി ഉപേക്ഷിക്കാൻ മാറ്റിവെച്ച വസ്ത്രങ്ങളാണ് അയക്കുന്നതെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. ചെല്ലാനത്ത് കടൽക്ഷോഭമുണ്ടായപ്പോൾ എത്തിയത് കെട്ടുകണക്കിന് പഴയ വസ്ത്രങ്ങളാണെന്ന് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറഞ്ഞു. നമ്മുടെ വീടുകളിൽ ഉപേക്ഷിച്ചവ നിക്ഷേപിക്കാനുള്ള മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ് ദുരിതാശ്വാസ കേന്ദ്രങ്ങളും പ്രളയബാധിത പ്രദേശങ്ങളിലെ മനുഷ്യരും എന്ന് ധരിക്കരുത്. അത്രയും ‘ഉദാര മനസ്ക’രാകരുത് നമ്മൾ. അവരെ അപമാനിക്കരുത്. അപ്രതീക്ഷിതമായ ഒരു ദുരന്തത്താൽ തൂത്തെറിയപ്പെട്ടവരാണ് അവർ. അത് നാളെ നമുക്കും സംഭവിച്ചേക്കാം. അതുകൊണ്ട് പ്രളയത്തിൽ മുങ്ങിയവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്ന സൗഹാർദ്ദവും സാഹോദര്യവുമാണ് നമ്മൾ കാണിക്കേണ്ടത്.

Top