ദുരഭിമാനവും വൺ മാൻ ഷോ രാഷട്രീയവും ആ വെള്ളത്തിൽ വലിച്ചെറിയൂ മിസ്റ്റർ. സൈന്യമെങ്കിൽ സൈന്യം. മനുഷ്യ ജീവനാണ് പ്രധാനം. തഹസിൽദാർമാരേയും വില്ലേജ് ഓഫീസർമാരേയും ചേർത്തു കൂട്ടി ഈ പതിനായിരങ്ങളെ രക്ഷപ്പെടുത്താമെന്ന് നിങ്ങൾ ആരെയാണ് വിശ്വസിപ്പിക്കുന്നത്. ഇന്ന് സജ്ജമായ സംവിധാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തയ്യാറായിരുന്നെങ്കിൽ ജനങ്ങൾക്ക് എത്ര വലിയ ആശ്വാസമായേനെ. മൽസ്യത്തൊഴിലാളികളും സന്നദ്ധ പ്രർത്തകരും സമൂഹ്യമാധ്യമ ഇടപെടലും ഇത്ര സജീവമായിരുന്നില്ലെങ്കിൽ ഈ ദുരന്തത്തിന്റെ വ്യാപ്തി എത്ര ഭീകരമാവുമായിരുന്നു. കേരളത്തിന്റെ ദുരന്ത നിവാരണ സംവിധാനങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അത് അങ്ങേയറ്റം അപര്യാപ്തമാണ്. ധാരാളം സമയമെടുത്താണ് അവർ ഇതൊക്കെ ചെയ്യുന്നത്. ഇക്കാര്യത്തിൽ ചെന്നിത്തലയുടെ അഭിപ്രായങ്ങളെ പിൻതുണക്കുന്നു.

Top