ദുരന്തം കണ്മുന്നിൽ എത്തി നിൽക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ആ വാർത്തയെത്തി.. അവർ വരുന്നു… തിരമാലകളെ ഭയക്കാത്തവർ.. ഞങ്ങളെ കൈപിടിച്ച് കയറ്റാൻ. എനിക്കുറപ്പായിരുന്നു അവർക്ക് ഇവിടെ ഒരുപാട് ചെയ്യാനുണ്ടെന്ന്. നേവി പോലും പകച്ചു നിന്നിടത്ത് അവരുടെ ഡബിൾ എഞ്ചിൻ ഘടിപ്പിച്ച ബോട്ടുകളിൽ ജീവൻ പോലും പണയം വച്ച് അവർ കുതിച്ചു. പരിചയം ഇല്ലാത്ത സ്ഥലങ്ങളിൽ അവർ കാത്തത് പതിനായിരങ്ങളെ ആണ്,ഞങ്ങളുടെ ജീവനാണ് …. കടലിന്റെ മക്കൾ …..❤️