ദളിത്‌ ആക്ടിവിസ്റ്റുകൾ എന്തു പറയണം എന്തു പറയണ്ട എന്ന് തിട്ടൂരമിറക്കാൻ ഒരു ഷാഹിന നഫീസയും ശ്രമിക്കേണ്ട. തലമുറകളായി പോരാടുന്ന ഞങ്ങൾക്കറിയാം എന്തു പറയണം എന്തു പറയണ്ട എന്ന്. ഇനിമേൽ അംബേദ്‌കറൈറ്റ് പോരാട്ട ഇടങ്ങളിൽ നേതൃ നിരയിലോ, വേദികളിലോ, ഷാഹിന നഫീസ എന്ന ഇരട്ടത്താപ്പുകാരി യുടെ സാന്നിധ്യം ഉണ്ടെങ്കിൽ ജീവൻ പോകുന്നത് വരെ ചോദ്യം ചെയ്യുന്നതാണ്. അതിനി സാക്ഷാൽ അംബേദ്കറുടെ സുഹൃത്ത് ആണെന്ന് പറഞ്ഞാലും ശെരി. അവർക്ക് പങ്കെടുക്കാനുള്ള അവകാശത്തെയല്ല മറിച്ചു സുഹൃത് ബന്ധങ്ങൾ ഉപയോഗിച്ചു വേദികളിലും പ്രസംഗ പീഠങ്ങളിലും കയറിപറ്റി സോഷ്യൽ ക്യാപിറ്റൽ ഉണ്ടാക്കാൻ അംബേദ്കറൈറ് ഇടങ്ങൾ ഇനിയുണ്ടാകാൻ പാടില്ല. വിനായകനും, മധുവും, രോഹിതുമൊക്കെ ഉണ്ടാകുന്നതിന് ഇത്തരം സ്ത്രീകളും ഒരു കാരണമാണ്.

Top