തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായ രവിചന്ദ്രന്‍ സി യുടെ ”ജാതി സംവരണത്തെ ” പറ്റിയുള്ള ഒരു പ്രഭാഷണം എസ്സന്‍സ് ഫ്രീ തിങ്കെഴ്സ് പാലക്കാട് വേദിയില്‍ നടന്നതിന്‍റെ ഒരു വീഡിയോ കാണുകയുണ്ടായി . ആ വീഡിയോയില്‍ അദ്ദേഹം പറഞ്ഞുവയ്ക്കുന്ന ഒന്നുരണ്ടു കാര്യങ്ങള്‍ സാമൂഹ്യമായും രാഷ്ട്രീയമായും പ്രസക്തമാണ് എന്ന് തോന്നുന്നു . അതിലേറ്റവും പ്രധാനമായി തോന്നിയ ഒരു കാര്യം ”സംവരണം ” ഇന്ത്യന്‍ സമൂഹത്തെ വിഘടിപ്പിക്കുന്നു അതിന്‍റെ ഐക്യത്തെ ,കെട്ടുറപ്പിനെ ,അഖണ്ഡതയെ ഇല്ലാതാക്കുന്നു അല്ലെങ്കില്‍ ദുര്‍ബലപ്പെടുത്തുന്നു എന്നതാണ്.

Top