ഡോ. കഫീൽ ഖാനുമായി സംസാരിക്കുന്നത് എങ്ങനെ രാജ്യദ്രോഹക്കുറ്റം ആകും? നിരപരാധികളെ ഭരണകൂടം ജീവപര്യന്തം തുറന്ന ജയിലുകളിൽ ശിക്ഷിക്കുന്നത് ഇങ്ങനെയാണ്, ഇന്നുവരെയും പിൻവലിക്കാത്ത സസ്‌പെൻഷനിൽ കഴിയേണ്ടി വരുന്ന ഡോ.കഫീൽ ഖാൻ അതിൽ ഒരാൾ മാത്രം. “ഇടതുപക്ഷം ഭരിക്കുന്ന കേരളമാണേ” എന്ന അതിശയത്തിനും അത്ഭുതത്തിനും ഇവിടെ സ്‌പേസ് ഇല്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ മോഹനൻ മാസ്റ്ററെയും മലപ്പുറം ഗവ. കോളേജിലെ പ്രിൻസിപ്പൽ മായയേയും പോലുള്ള സംഘസേവകരുടെ കയ്യിലാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മിണ്ടിയാൽ രാജ്യദ്രോഹം.