ടി എച്ച് പി ചെന്താരശ്ശേരി രചിച്ച 30 പുസ്തകങ്ങളെ മാനദണ്ഡമാക്കി നാലാമത് പ്രൊഫ. എ ശ്രീധരമേനോന്‍ മെമ്മോറിയല്‍ കേരളശ്രീ സമ്മാന്‍ അവാര്‍ഡ് 2014 ജൂലൈയില്‍ അദ്ദേഹത്തിനു ലഭിച്ചു. ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കേരള സ്റ്റഡീസ് ഇന്ത്യയിലെ മുതിര്‍ന്ന ചരിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ആദരിച്ചു. ദലിത് ചരിത്രഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് ആദരിച്ചത്. അദ്ദേഹം നോവല്‍, നാടകം, യാത്രാവിവരണങ്ങള്‍ എന്നിവ എഴുതി മലയാള ഭാഷയേയും സാഹിത്യത്തേയും പരിപോഷിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 6 പതിറ്റാണ്ടുകളായി മുഖ്യധാരാ വൈജ്ഞാനിക മേഖലയിലെ തിളങ്ങി നിന്ന വിളക്കാണ് അണഞ്ഞുപോയത് !

Top